Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Corruption Case

കശുവണ്ടി അഴിമതിക്കേസിൽ പ്രോസിക്യൂഷന്‍ അനുമതി: 19നകം തീരുമാനമെടുക്കണമെന്ന് കോടതി

കൊ​​ച്ചി: ക​​ശു​​വ​​ണ്ടി ഇ​​റ​​ക്കു​​മ​​തി അ​​ഴി​​മ​​തി​​ക്കേ​​സി​​ലെ പ്ര​​തി​​ക​​ളെ വി​​ചാ​​ര​​ണ ചെ​​യ്യാ​​നു​​ള്ള സി​​ബി​​ഐ​​യു​​ടെ അ​​നു​​മ​​തി അ​​പേ​​ക്ഷ പു​​നഃ​​പ​​രി​​ശോ​​ധി​​ച്ച് 19ന​​കം ഉ​​ചി​​ത തീ​​രു​​മാ​​ന​​മെ​​ടു​​ക്ക​​ണ​​മെ​​ന്ന് സ​​ര്‍ക്കാ​​രി​​നോ​​ട് ഹൈ​​ക്കോ​​ട​​തി.

പ്രോ​​സി​​ക്യൂ​​ഷ​​ന്‍ അ​​നു​​മ​​തി മൂ​​ന്നു​​വ​​ട്ടം നി​​ര​​സി​​ച്ച സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ വ്യ​​വ​​സാ​​യ പ്രി​​ന്‍സി​​പ്പ​​ല്‍ സെ​​ക്ര​​ട്ട​​റി എ.​​പി.​​എം. മു​​ഹ​​മ്മ​​ദ് ഹ​​നീ​​ഷി​​നെ​​തി​​രേ പ​​രാ​​തി​​ക്കാ​​ര​​നാ​​യ ക​​ട​​കം​​പ​​ള്ളി മ​​നോ​​ജ് സ​​മ​​ര്‍പ്പി​​ച്ച കോ​​ട​​തി​​യ​​ല​​ക്ഷ്യ ഹ​​ര്‍ജി​​യി​​ലാ​​ണ് ജ​​സ്റ്റീ​​സ് എ. ​​ബ​​ദ​​റു​​ദീന്‍റെ നി​​ര്‍ദേ​​ശം. ഹ​​ര്‍ജി​​യി​​ല്‍ ത​​നി​​ക്കെ​​തി​​രേ കോ​​ട​​ത​​യ​​ല​​ക്ഷ്യ ന​​ട​​പ​​ടി സ്വീ​​ക​​രി​​ച്ച​​തി​​നെ​​തി​​രേ മു​​ഹ​​മ്മ​​ദ് ഹ​​നീ​​ഷ് ഡി​​വി​​ഷ​​ന്‍ബെ​​ഞ്ചി​​ല്‍ അ​​പ്പീ​​ല്‍ ന​​ല്‍കി​​യി​​ട്ടു​​ണ്ട്. അ​​പ്പീ​​ല്‍ തീ​​ര്‍പ്പാ​​കും വ​​രെ കോ​​ട​​തി​​യ​​ല​​ക്ഷ്യ ന​​ട​​പ​​ടി​​യു​​ടെ ഭാ​​ഗ​​മാ​​യി സിം​​ഗി​​ള്‍ ബെ​​ഞ്ച് മു​​മ്പാ​​കെ ഹാ​​ജ​​രാ​​കു​​ന്ന​​തി​​ല്‍നി​​ന്ന് ഇ​​ള​​വും അ​​നു​​വ​​ദി​​ച്ചി​​ട്ടു​​ണ്ട്.

എ​​ന്നാ​​ല്‍, അ​​പേ​​ക്ഷ പു​​നഃ​​പ​​രി​​ശോ​​ധി​​ച്ച് തീ​​രു​​മാ​​ന​​മെ​​ടു​​ക്ക​​ണ​​മെ​​ന്ന മു​​ന്‍ ഉ​​ത്ത​​ര​​വി​​ലെ നി​​ര്‍ദേ​​ശം പാ​​ലി​​ച്ചി​​ട്ടി​​ല്ലെ​​ന്നും ഡി​​വി​​ഷ​​ന്‍ ബെ​​ഞ്ച് സ്‌​​റ്റേ ഇ​​ല്ലാ​​ത്ത​​പ​​ക്ഷം ഈ ​​ഉ​​ത്ത​​ര​​വ് പാ​​ലി​​ക്ക​​ണ​​മെ​​ന്നു​​മാ​​ണ് കോ​​ട​​തി​​നി​​ര്‍ദേ​​ശം. ഹ​​ര്‍ജി വീ​​ണ്ടും 19ന് ​​പ​​രി​​ഗ​​ണി​​ക്കും.

ക​​ശു​​വ​​ണ്ടി വി​​ക​​സ​​ന കോ​​ര്‍പ​​റേ​​ഷ​​ന്‍ 2006-2015 കാ​​ല​​ഘ​​ട്ട​​ത്തി​​ല്‍ അ​​സം​​സ്‌​​കൃ​​ത ക​​ശു​​വ​​ണ്ടി ഇ​​റ​​ക്കു​​മ​​തി ചെ​​യ്ത​​തി​​ല്‍ കോ​​ടി​​ക​​ളു​​ടെ അ​​ഴി​​മ​​തി​​യും ഫ​​ണ്ട് ദു​​രു​​പ​​യോ​​ഗ​​വും ന​​ട​​ന്നു​​വെ​​ന്നാ​​ണ് സി​​ബി​​ഐ ക​​ണ്ടെ​​ത്തി​​യ​​ത്. കോ​​ര്‍പ​​റേ​​ഷ​​ന്‍ മു​​ന്‍ ചെ​​യ​​ര്‍മാ​​നും ഐ​​എ​​ന്‍ടി​​യു​​സി നേ​​താ​​വു​​മാ​​യ ആ​​ര്‍.​​ ച​​ന്ദ്ര​​ശേ​​ഖ​​ര​​നും മു​​ന്‍ മാ​​നേ​​ജിം​​ഗ് ഡ​​യ​​റ​​ക്ട​​ര്‍ കെ.​​എ.​​ ര​​തീ​​ഷു​​മാ​​ണ് കേ​​സി​​ലെ മു​​ഖ്യ​​പ്ര​​തി​​ക​​ള്‍.

Kerala

കശുവണ്ടി കോര്‍പറേഷന്‍ അഴിമതിക്കേസ് ; കോ​​​​ട​​​​തി​​​​യ​​​​ല​​​​ക്ഷ്യ ഹ​​​​ര്‍ജി തി​​​​ങ്ക​​​​ളാ​​​​ഴ്ച വീ​​​​ണ്ടും പ​​​​രി​​​​ഗ​​​​ണി​​​​ക്കും

കൊ​​​​ച്ചി: ക​​​​ശു​​​​വ​​​​ണ്ടി വി​​​​ക​​​​സ​​​​ന കോ​​​​ര്‍പ​​​​റേ​​​​ഷ​​​​ന്‍ അ​​​​ഴി​​​​മ​​​​തി​​​​ക്കേ​​​​സി​​​​ലെ പ്ര​​​​തി​​​​ക​​​​ളെ പ്രോ​​​​സി​​​​ക്യൂ​​​​ട്ട് ചെ​​​​യ്യാ​​​​നു​​​​ള്ള അ​​​​നു​​​​മ​​​​തി നി​​​​ഷേ​​​​ധി​​​​ച്ച​​​​തു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട കോ​​​​ട​​​​തി​​​​യ​​​​ല​​​​ക്ഷ്യ ഹ​​​​ര്‍ജി ഹൈ​​​​ക്കോ​​​​ട​​​​തി തി​​​​ങ്ക​​​​ളാ​​​​ഴ്ച പ​​​​രി​​​​ഗ​​​​ണി​​​​ക്കാ​​​​ന്‍ മാ​​​​റ്റി.

വാ​​​​ദ​​​​ത്തി​​​​നാ​​​​യി സാ​​​​വ​​​​കാ​​​​ശം തേ​​​​ടി​​​​യ ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ ജ​​​​ന​​​​റ​​​​ല്‍ ഓ​​​​ഫ് പ്രോ​​​​സി​​​​ക്യൂ​​​​ഷ​​​​ന്‍റെ ആ​​​​വ​​​​ശ്യം പ​​​​രി​​​​ഗ​​​​ണി​​​​ച്ചാ​​​​ണ് ജ​​​​സ്റ്റീ​​​​സ് എ. ​​​​ബ​​​​ദ​​​​റു​​​​ദ്ദീ​​​​ന്‍ ഹ​​​​ര്‍ജി മാ​​​​റ്റി​​​​യ​​​​ത്.

കേ​​​​സി​​​​ലെ പ്ര​​​​തി​​​​ക​​​​ളാ​​​​യ മു​​​​ന്‍ ചെ​​​​യ​​​​ര്‍മാ​​​​ൻ ആ​​​​ര്‍. ച​​​​ന്ദ്ര​​​​ശേ​​​​ഖ​​​​ര​​​​നെ​​​​യും മു​​​​ന്‍ മാ​​​​നേ​​​​ജിം​​​​ഗ് ഡ​​​​യ​​​​റ​​​​ക‌്ട​​​​ര്‍ കെ.​​​​എ. ര​​​​തീ​​​​ഷി​​​​നെ​​​​യും വി​​​​ചാ​​​​ര​​​​ണ ചെ​​​​യ്യാ​​​​ന്‍ അ​​​​നു​​​​മ​​​​തി തേ​​​​ടി സി​​​​ബി​​​​ഐ ന​​​​ല്‍കി​​​​യ അ​​​​പേ​​​​ക്ഷ മൂ​​​​ന്നു ത​​​​വ​​​​ണ സ​​​​ര്‍ക്കാ​​​​ര്‍ ത​​​​ള്ളി​​​​യി​​​​രു​​​​ന്നു.

മൂ​​​​ന്നാം​​​​വ​​​​ട്ട​​​​വും പ്രോ​​​​സി​​​​ക്യൂ​​​​ഷ​​​​ന്‍ അ​​​​നു​​​​മ​​​​തി നി​​​​ഷേ​​​​ധി​​​​ച്ച സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ല്‍ വ്യ​​​​വ​​​​സാ​​​​യ പ്രി​​​​ന്‍സി​​​​പ്പ​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി​​​​ക്കെ​​​​തി​​​​രേ കോ​​​​ട​​​​തി​​​​യ​​​​ല​​​​ക്ഷ്യ ന​​​​ട​​​​പ​​​​ടി തു​​​​ട​​​​ര​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് ക​​​​ട​​​​കം​​​​പ​​​​ള്ളി മ​​​​നോ​​​​ജ് ന​​​​ല്‍കി​​​​യ ഉ​​​​പ​​​​ഹ​​​​ര്‍ജി​​​​യാ​​​​ണ് കോ​​​​ട​​​​തി​​​​യു​​​​ടെ പ​​​​രി​​​​ഗ​​​​ണ​​​​ന​​​​യി​​​​ലു​​​​ള്ള​​​​ത്.

പ്രോ​​​​സി​​​​ക്യൂ​​​​ഷ​​​​ന്‍ അ​​​​നു​​​​മ​​​​തി അ​​​​പേ​​​​ക്ഷ ത​​​​ള്ളി​​​​യ​​​​തി​​​​ല്‍ എ​​​​തി​​​​ര്‍പ്പു​​​​ള്ള​​​​വ​​​​ര്‍ കോ​​​​ട​​​​തി​​​​യ​​​​ല​​​​ക്ഷ്യ​​​​ത്തി​​​​നു പ​​​​ക​​​​രം പു​​​​തി​​​​യ ഹ​​​​ര്‍ജി ന​​​​ല്‍കു​​​​ക​​​​യാ​​​​ണു വേ​​​​ണ്ട​​​​തെ​​​​ന്നും കോ​​​​ട​​​​തി​​​​യ​​​​ല​​​​ക്ഷ്യം നി​​​​ല​​​​നി​​​​ല്‍ക്കി​​​​ല്ലെ​​​​ന്നും വ്യ​​​​ക്ത​​​​മാ​​​​ക്കി സ​​​​ര്‍ക്കാ​​​​ര്‍ സ​​​​ത്യ​​​​വാ​​​​ങ്മൂ​​​​ലം ന​​​​ല്‍കി​​​​യി​​​​രു​​​​ന്നു.

International

അഴിമതിക്കേസ്: നെതന്യാഹു കോടതിയിൽ ഹാജരായി

ടെ​​​ൽ അ​​​വീ​​​വ്: ഇ​​​സ്രേ​​​ലി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ബെ​​​ഞ്ച​​​മി​​​ൻ നെ​​​ത​​​ന്യാ​​​ഹു ഇ​​​ന്ന​​​ലെ അ​​​ഴി​​​മ​​​തി​​​ക്കേ​​​സി​​​ൽ ടെ​​​ൽ അ​​​വീ​​​വ് കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​യി. അ​​​ഴി​​​മ​​​തി​​​ക്കേ​​​സു​​​ക​​​ളി​​​ൽ മാ​​​പ്പ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് പ്ര​​​സി​​​ഡ​​​ന്‍റ് ഐ​​​സ​​​ക് ഹെ​​​ർ​​​സോ​​​ഗി​​​ന് അ​​​പേ​​​ക്ഷ ന​​​ല്കി​​​യെ​​​ന്ന​​​റി​​​യ​​​ച്ച​​​തി​​​നു പി​​​റ്റേ​​​ന്നാ​​​ണ് അ​​​ദ്ദേ​​​ഹം കോ​​​ട​​​തി​​​യി​​​ലെ​​​ത്തി​​​യ​​​ത്.

ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ കാ​​​ലം അ​​​ധി​​​കാ​​​ര​​​ത്തി​​​ലി​​​രു​​​ന്ന ഇ​​​സ്രേ​​​ലി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യെ​​​ന്ന റി​​​ക്കാ​​​ർ​​​ഡ് സ്വ​​ന്ത​​മാ​​യു​​ള്ള നെ​​​ത​​​ന്യാ​​​ഹു​​​വി​​​നെ​​​തി​​​രേ കൈ​​​ക്കൂ​​​ലി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് മൂ​​​ന്നു കേ​​​സു​​​ക​​​ളാ​​​ണു​​​ള്ള​​​ത്. 2002 മു​​​ത​​​ൽ ഭ​​​രി​​​ക്കു​​​ന്ന അ​​​ദ്ദേ​​​ഹ​​​ത്തി​​​നെ​​​തി​​​രേ 2019ലാ​​​ണു കു​​​റ്റ​​​പ​​​ത്രം ന​​​ല്കി​​​യ​​​ത്.

കേ​​​സു​​​ക​​​ൾ ഭ​​​ര​​​ണ​​​നി​​​ർ​​​വ​​​ഹ​​​ണ​​​ത്തി​​​നു ത​​​ട​​​സ​​​മാ​​​ണ് എ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​ണു നെ​​​ത​​​ന്യാ​​​ഹു​​​വി​​​ന്‍റെ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ർ പ്ര​​​സി​​​ഡ​​​ന്‍റി​​​നു മാ​​​പ്പ​​​പേ​​​ക്ഷ ന​​​ല്കി​​​യ​​​ത്. ഇ​​​സ്ര​​​യേ​​​ലി​​​ലെ രീ​​​തി അ​​​നു​​​സ​​​രി​​​ച്ച് നി​​​യ​​​മ​​​ന​​​ട​​​പ​​​ടി​​​ക​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​ക്കി പ്ര​​​തി കു​​​റ്റ​​​ക്കാ​​​ര​​​നെ​​​ന്നു കോ​​​ട​​​തി വി​​​ധി​​​ച്ചാ​​​ൽ മാ​​​ത്ര​​​മാ​​​ണു പ്ര​​​സി​​​ഡ​​​ന്‍റ് മാ​​​പ്പു ന​​​ല്കാ​​​റു​​​ള്ള​​​ത്. വി​​​ചാ​​​ര​​​ണ​​​യ്ക്കി​​​ടെ മാ​​​പ്പു ന​​​ല്കി​​​യ ച​​​രി​​​ത്ര​​​മി​​​ല്ല. മാ​​​പ്പ​​​പേ​​​ക്ഷ​​​യ്ക്കെ​​​തി​​​രേ ഇ​​​സ്രേ​​​ലി പ്ര​​​തി​​​പ​​​ക്ഷം ശ​​​ക്ത​​​മാ​​​യി രം​​​ഗ​​​ത്തു​​​ വ​​​ന്നി​​​ട്ടു​​​ണ്ട്.

നെ​​​ത​​​ന്യാ​​​ഹു കു​​​റ്റം സ​​​മ്മ​​​തി​​​ച്ച് രാ​​​ഷ്‌​​​ട്രീ​​​യം ഉ​​​പേ​​​ക്ഷി​​​ക്കാ​​​മെ​​​ന്നു പ്ര​​​ഖ്യാ​​​പി​​​ച്ചാ​​​ൽ മാ​​​പ്പു കൊ​​​ടു​​​ക്കു​​​ന്ന​​​തി​​​നെ അ​​​നു​​​കൂ​​​ലി​​​ക്കു​​​മെ​​​ന്നു പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വും മു​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​മാ​​​യ ന​​​ഫ്താ​​​ലി ബെ​​​ന്ന​​​റ്റ് പറഞ്ഞു.

മാ​​​പ്പ​​​പേ​​​ക്ഷ​​​യ്ക്കു മു​​​ന്പ് അ​​​ടു​​​ത്ത വ​​​ർ​​​ഷം ഒ​​​ക്‌​​​ടോ​​​ബ​​​റി​​​ൽ നി​​​ശ്ച​​​യി​​​ച്ചി​​​ട്ടു​​​ള്ള പാ​​​ർ​​​ല​​​മെ​​​ന്‍റ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് നേ​​​ര​​​ത്തേ ന​​​ട​​​ത്താ​​​ൻ നെ​​​ത​​​ന്യാ​​​ഹു ത​​​യാ​​​റാ​​​ക​​​ണ​​​മെ​​​ന്നും പ്ര​​​തി​​​പ​​​ക്ഷ ക​​​ക്ഷി​​​ക​​​ൾ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

നെ​​​ത​​​ന്യാ​​​ഹു പോ​​​യാ​​​ൽ ന​​​ഫ്താ​​​ലി ബെ​​​ന്ന​​​റ്റ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​കു​​​മെ​​​ന്നാ​​​ണ് അ​​​ഭി​​​പ്രാ​​​യ സ​​​ർ​​​വേ​​​ക​​​ൾ പ്ര​​​വ​​​ചി​​​ക്കു​​​ന്ന​​​ത്.

Kerala

ക​ശു​വ​ണ്ടി വി​ക​സ​ന കോ​ര്‍​പ​റേ​ഷ​ന്‍ അ​ഴി​മ​തി​ക്കേ​സ്: സ​ത്യ​വാ​ങ്മൂ​ലം സ​മ​ര്‍​പ്പി​ക്കാ​ന്‍ സ​മ​യംതേ​ടി സ​ര്‍​ക്കാ​ര്‍

കൊ​​​​ച്ചി: ക​​​​ശു​​​​വ​​​​ണ്ടി വി​​​​ക​​​​സ​​​​ന കോ​​​​ര്‍​പ​​​​റേ​​​​ഷ​​​​ന്‍ അ​​​​ഴി​​​​മ​​​​തി​​​​ക്കേ​​​​സി​​​​ല്‍ പ്രോ​​​​സി​​​​ക്യൂ​​​​ഷ​​​​ന്‍ അ​​​​നു​​​​മ​​​​തി നി​​​​ഷേ​​​​ധി​​​​ച്ച​​​​തു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട ഹ​​​​ര്‍​ജി​​​​യി​​​​ല്‍ സ​​​​ത്യ​​​​വാ​​​​ങ്മൂ​​​​ലം സ​​​​മ​​​​ര്‍​പ്പി​​​​ക്കാ​​​​ന്‍ സ​​​​ര്‍​ക്കാ​​​​ര്‍ ര​​​​ണ്ടു ദി​​​​വ​​​​സം​​​കൂ​​​​ടി സ​​​​മ​​​​യംതേ​​​​ടി.

കോ​​​​ര്‍​പ​​​​റേ​​​​ഷ​​​​ന്‍ മു​​​​ന്‍ ചെ​​​​യ​​​​ര്‍​മാ​​​​നും കോ​​​​ണ്‍​ഗ്ര​​​​സ് നേ​​​​താ​​​​വു​​​​മാ​​​​യ ആ​​​​ര്‍. ച​​​​ന്ദ്ര​​​​ശേ​​​​ഖ​​​​ര​​​​നെ​​​​യും മു​​​​ന്‍ മാ​​​​നേ​​​​ജിം​​​​ഗ് ഡ​​​​യ​​​​റ​​​ക്‌​​​ട​​​ര്‍ കെ.​​​​എ. ര​​​​തീ​​​​ഷി​​​​നെ​​​​യും വി​​​​ചാ​​​​ര​​​​ണ ചെ​​​​യ്യാ​​​​ന്‍ സി​​​​ബി​​​​ഐ ന​​​​ല്‍​കി​​​​യ പ്രോ​​​​സി​​​​ക്യൂ​​​​ഷ​​​​ന്‍ അ​​​​നു​​​​മ​​​​തി അ​​​​പേ​​​​ക്ഷ മൂ​​​​ന്നാം​​​​വ​​​​ട്ട​​​​വും നി​​​​ര​​​​സി​​​​ച്ച​​​​തു ചോ​​​​ദ്യം ചെ​​​​യ്ത് സ​​​​മ​​​​ര്‍​പ്പി​​​​ച്ച കോ​​​​ട​​​​തി​​​​യ​​​​ല​​​​ക്ഷ്യ ഹ​​​​ര്‍​ജി​​​​യി​​​​ലാ​​​​ണു സ​​​​ര്‍​ക്കാ​​​​ര്‍ സ​​​​മ​​​​യം തേ​​​​ടി​​​​യ​​​​ത്.

കൊ​​​​ല്ലം സ്വ​​​​ദേ​​​​ശി ക​​​​ട​​​​കം​​​​പ​​​​ള്ളി മ​​​​നോ​​​​ജ് ന​​​​ല്‍​കി​​​​യ ഹ​​​​ര്‍​ജി​​​​യാ​​​​ണു ജ​​​​സ്റ്റീ​​​​സ് എ. ​​​​ബ​​​​ദ​​​​റു​​​​ദ്ദീ​​​​ന്‍റെ പ​​​​രി​​​​ഗ​​​​ണ​​​​ന​​​​യി​​​​ലു​​​​ള്ള​​​​ത്.

Latest News

Corehub Up